ഹൈദരാബാദ് : ബൊക്ക നല്കാന് വൈകിയതില്‍ ഗണ്‍മാന്റെ മുഖത്ത് വേദിയില്‍ വെച്ച് ആള്‍ക്കൂട്ടത്തിന് നടുവില്‍ പരസ്യമായി മുഖത്തടിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലി. സ്കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്ന വേദിയിലാണ് മന്ത്രിയായ തലസാനി ശ്രീനിവാസ് യാദവിന് ജന്മദിനാശംസകള് നേരാന്‍ ബൊക്ക നല്‍കാത്തതിന് ഗണ്‍മാന്റെ മുഖത്തടിച്ചത്.
വേദിയിലുള്ള ആരും തന്നെ മന്ത്രിയുടെ പ്രവൃത്തിയെ തടയുകയോ നീരസം പ്രകടിപ്പിക്കുകയോ ചെയ്തില്ല. അടി കൊടുത്ത് സെക്കന്റുകള്‍ക്കിടയില്‍ തന്നെ ബൊക്ക കൊണ്ടു വരുന്നതും വീഡിയോയില്‍ കാണാം. മുഹമ്മദ് ഇതാദ്യമായല്ല ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്. അടുത്തിടെ സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശം നടത്തിയതിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു.