പറ്റ്ന : തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇഡിയടക്കമുള്ള കേന്ദ്രസർക്കാർ ഏജൻസികൾ ബിഹാറിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്.
ഇന്ത്യൻ റെയിൽവേയിൽ ജോലി നൽകുന്നതിന് ഉദ്യോഗാർഥികളിൽനിന്ന് ഭൂമി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസിൽ ആർജെഡി തലവനായ ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകൻ തേജ് പ്രതാപ് യാദവ് എന്നിവര്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ മകന് കൂടിയായ തേജസ്വി യാദവിന്റെ പ്രതികരണം.
”ഇഡിയും സിബിഐയും ആദായനികുതി ഉദ്യോഗസ്ഥരും തന്റെ കുടുംബത്തെ എത്ര തവണ വിളിച്ചുവരുത്തിയെന്നതിന് കണക്കില്ല. എത്ര തവണ അവരുടെ മുമ്പില്‍ ഹാജരായി എന്ന് പോലും ഓര്‍മയില്ല, ആര് വന്നാലും പോയാലും അതൊന്നും ഞങ്ങളെ ഒരു തരത്തിലും ബാധിക്കില്ല. ഇവിടെ ഒരു നിയമസംവിധാനമുണ്ട്, ആ സംവിധാനം പിന്തുടരുന്ന ആളുകളാണ് ഞങ്ങൾ. വിളിച്ചുവരുത്തിയാൽ ഞങ്ങൾ പോകും”- തേജസ്വി പറഞ്ഞു
ഞാൻ രാഷ്ട്രീയത്തിലില്ലായിരുന്നെങ്കിൽ എനിക്കെതിരെ ഒരൊറ്റ കേസ് ഉണ്ടാകുമായിരുന്നോ? രാഷ്ട്രീയ പ്രതികാരത്തിന്റെയും ഗൂഢാലോചനയുടെയും ഭാഗമായി കേസുകൾ ഫയൽ ചെയ്യപ്പെടുന്നു. ഭരണഘടനാ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം, എ മുതൽ ഇസഡ് വരെയുള്ള എല്ലാ ബിജെപി ഗ്രൂപ്പുകളും അവരുടെ ഐടി സെല്ലും ഇപ്പോൾ ബിഹാറിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവർ ഞങ്ങളെ എത്രമാത്രം ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാലും അത് ഞങ്ങളെ കൂടുതൽ ശക്തരാക്കും. ആ ശക്തിയോടെ ഞങ്ങൾ കൂടുതൽ നിശ്ചയദാർഢ്യത്തോടെ സംസ്ഥാനത്ത് ഞങ്ങള്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.