ചെന്നൈ : ട്രിച്ചി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. സാങ്കേതിക തകരാര്‍ മൂലം വിമാനം താഴെയിറക്കാന്‍ കഴിയാതെ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. വിമാനത്തിന്റെ ഹൈഡ്രോളിക്സ് സംവിധാനത്തില്‍ പിഴവുണ്ടെന്നാണ് മനസിലാക്കുന്നത്. 15 മിനിറ്റിനുള്ളില്‍ വിമാനം ലാന്‍ഡ് ചെയ്യുമെന്നാണ് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കുന്നു.
വൈകുന്നേരം 5.40 ന് ഷാര്‍ജയിലേയ്ക്ക് പറക്കുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം ഇറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
കഴിഞ്ഞ രണ്ടര മണിക്കൂറായി വിമാനം തിരിച്ചിറക്കാനുള്ള ശ്രമം തുടരുകയാണ്. എയര്‍ ഇന്ത്യയുടെ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനത്തിനാണ് തകരാര്‍. 20 ആംബുലന്‍സുകള്‍ വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.