തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് മന്ത്രിയുടെ ഭാര്യ. കോളജ് അധ്യാപികയും ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ഭാര്യയുമായ ഡോ. ആശയാണ് സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്തത്.
കോളജ് അധ്യാപകര്‍ക്ക് നിഷേധിച്ച ഡിഎ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കുക എന്ന ആവശ്യവുമായാണ് കോളജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സെക്രട്ടേറിയറ്റ് ധര്‍ണയും ഉപവാസവും നടത്തിയത്. സംഘടനയുടെ വനിതാ വിഭാഗം കണ്‍വീനറാണ് ഡോ.ആശ.
ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ സേവന പ്രശ്നങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനത്തിനെതിരെയാണ് സമരമെന്നും സംഘടനയുടെ സമരപ്രഖ്യാപന രേഖ പറയുന്നു. കേന്ദ്ര സര്‍ക്കാരിനും യുജിസിക്കും എതിരെയും സമരക്കാര്‍ മുദ്രാവാക്യം ഉയര്‍ത്തി.