അമരാവതി : വരുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആന്ധ്രപ്രദേശിൽ സഖ്യത്തിൽ മത്സരിക്കാൻ ടിഡിപിയും ജനസേനയും തീരുമാനിച്ചു.
രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിൽ ടിഡിപി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡുവിനെ സന്ദർശിച്ചശേഷം ജയിലിലിനു വെളിയിൽ ജനസേനാ അധ്യക്ഷൻ പവൻ കല്യാൺ ആണു പ്രഖ്യാപനം നടത്തിയത്.
നായിഡുവിന്റെ മകൻ നാരാലോകേഷും, ഹിന്ദുപുർ എംഎൽഎയും നായിഡുവിന്റെ ഭാര്യാസഹോദരനുമായ നന്ദമൂരി ബാലകൃഷ്ണയും പവൻ കല്യാണിനൊപ്പമുണ്ടായിരുന്നു. എൻഡിഎ ഘടകകക്ഷിയാണ് ജനസേന.