ന്യൂഡൽഹി : കേരളത്തിന്റെ ചുമതലയിൽ നിന്നു എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. ദീപാ ദാസ് മുൻഷിക്കാണ് പകരം ചുമതല.
സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി കെസി വേണുഗോപാൽ തുടരും. രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകി. സച്ചിൻ പൈലറ്റിനാണു ഛത്തീസ്ഗഢിന്റെ ചുമതല.
പ്രിയങ്ക ഗാന്ധി പ്രത്യേക ചുമതലയില്ലാത്ത ജനറൽ സെക്രട്ടറിയായി തുടരും. അവർക്കുള്ള ചുമതല സംബന്ധിച്ചു തീരുമാനം ആയിട്ടില്ല. കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയിൽ ജയറാം രമേശ് തുടരും.