ചെന്നൈ : സ്വന്തം പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഒന്നാം വാര്‍ഷിക സമ്മേളനം ആഘോഷമാക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയ്. നാളെ മഹാബലി പുരത്തെ സ്വകാര്യ ഹോട്ടലിലാണ് ആഘോഷ പരിപാടികള്‍. രാഷ്ട്രതന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് പറഞ്ഞു.
പാര്‍ട്ടി സ്ഥാപകന്‍ വിജയിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികളെന്ന് ആനന്ദ് പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ തമിഴക വെട്രി കഴകത്തിന് ജനങ്ങള്‍ക്ക് ഇടയില്‍ ഗണ്യമായ രീതിയില്‍ വളര്‍ച്ച നേടാനായെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ കാഴ്ചപ്പാടിലും പ്രത്യയശാസ്ത്രത്തിലും വിശ്വാസം അര്‍പ്പിച്ച ജനങ്ങളുടെ അചഞ്ചലമായ പിന്തുണയാണ് ടിവികെയുടെ ജനപ്രീതിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഷികാഘോഷ പരിപാടിയില്‍ വച്ച് നിരവധി രാഷ്ട്രീയ നേതാക്കള്‍ ടിവികെയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആനന്ദ് പറഞ്ഞു. എന്‍ടികെയുടെ വനിതാ വിഭാഗം നേതാവ് ബി കാളിയമ്മാള്‍ ഉള്‍പ്പടെ ടിവികെയുടെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു