ചെന്നൈ: തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്കുള്ള മാസശമ്പളം സെപ്റ്റംബര്‍ 15 മുതല്‍ നല്‍കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.മറ്റ് വരുമാനമില്ലാത്ത, റേഷന്‍ കാര്‍ഡില്‍ പേരുള്ള സ്ത്രീകള്‍ക്കാണ് പ്രതിമാസം 1000 രൂപ വീതം നല്‍കുക. ഇതിനായി അടുത്ത ആറ് മാസത്തേക്ക് വേണ്ട തുക സര്‍ക്കാര്‍ വകയിരുത്തി.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായിരുന്ന അണ്ണാ ദുരൈയുടെ ജന്മവാര്ഷികദിനമായ സെപ്റ്റംബര്‍ 15ന് പദ്ധതി ഉദ്ഘാടനം ചെയ്യും. ഡിഎംകെയുടെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വീട്ടമ്മമാര്‍ക്കുള്ള മാസശമ്പളം. ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വൈകുന്നതിനെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.