കൊല്ലം : കരുനാഗപ്പള്ളിയിലെ വിഭാഗീയതയാണ് സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കരുനാഗപ്പള്ളിയിലെ വിഭാഗീയത പരിഹരിക്കാൻ പാർട്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് പരിഹരിച്ച ശേഷം ഭാവി നടപടികൾ ആലോചിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
എ.കെ ബാലൻ, പി.കെ ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നിവരെയാണ് പ്രായപരിധി കഴിഞ്ഞതിനാൽ ഒഴിവാക്കിയത്. പി. ശ്രീരാമകൃഷ്ണനെ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കി. മുൻ വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിനെയും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മന്ത്രി വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.
കെ.എച്ച് ബാബുജാൻ ആണ് സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ. സി. അജയകുമാർ, പി. മമ്മിക്കുട്ടി എന്നിവരാണ് അംഗങ്ങൾ.