ബെംഗളൂരു : മലയാളിയടക്കം 6 മാവോയിസ്റ്റുകള്‍ കർണാടകയില്‍ ഇന്ന് കീഴടങ്ങുന്നു. വയനാട് തലപ്പുഴ സ്വദേശി ജിഷ അടക്കം ആറ് പേരാണ് കർണാടകയിലെ ചിക്കമംഗളുരുവില്‍ കീഴടങ്ങുക. ഉച്ചയ്ക്ക് 12ന് ചിക്കമംഗളൂരു കളക്ടര്‍ക്ക് മുന്നിലാണ് ഇവർ എത്തുക. ഇവര്‍ കീഴടങ്ങുന്നതോടെ കര്‍ണാടകയില്‍ ഒളിവിലുള്ള പ്രധാനപ്പെട്ട നേതാക്കളെല്ലാം പോലീസിന് മുന്നിലെത്തും.
സിറ്റിസണ്‍ ഇന്‍ഷ്യേറ്റീവ് ഫോർ പീസ് എന്ന സംഘടയുടെ മധ്യസ്ഥതയിലാണ് കർണാടക സർക്കാരുമായി ഇവർ ചർച്ച നടത്തിയത്. സായുധവിപ്ലവം വിട്ട് മുഖ്യധാരയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ജിഷ പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.