തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന് എത്തുന്നതോടെ മത്സരം ഒന്നുകൂടി ഗംഭീരമായെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണ്. സ്ഥാനാര്‍ഥികള്‍ മാറിവരും; അതിന് അതിന്റേതായ കാരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുടെ കാര്യങ്ങള്‍ തന്നോട് ചോദിക്കൂ എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
മുരളീധരനെത്തുന്നതോടെ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; മൂന്നാം സ്ഥാനത്തോ പത്താം സ്ഥാനത്തോ പോകട്ടെ, അത് അവരല്ലല്ലോ തീരുമാനിക്കുക. ജനമല്ലേ തീരുമാനിക്കുന്നത്. തനിക്ക് മറ്റ് സ്ഥാനാര്‍ഥികള്‍ ആരാണെന്ന് പ്രസക്തമല്ല. വോട്ടേഴ്സ് മാത്രമാണ് പ്രസക്തമായ ഘടകമെന്നും സുരേഷ് ഗോപി പറഞ്ഞു.