ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാമൂഴത്തിൽ പ്രമുഖരുടെ വകുപ്പുകളിൽ മാറ്റമില്ല. മന്ത്രിസഭയിൽ രണ്ടാമൻ രാജ്നാഥ് സിങ് ആകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമ പട്ടിക വരുമ്പോള്‍ ആഭ്യന്തര വകുപ്പിൽ അമിത് ഷാ തന്നെയാണ്. രാജ്നാഥ് സിങ് പ്രതിരോധത്തിലും നിതിൻ ഗഡ്കരി ഗതാഗതത്തിലും നിർമല സീതാരാമൻ ധനവകുപ്പിലും തുടരും. ജെ.ഡി.യുവിന് റെയിൽവേ വകുപ്പില്ലെന്നതും ശ്രദ്ധേയമാണ്. സുരേഷ് ഗോപി പെട്രോളിയം, ടൂറിസം വകുപ്പുകളിലും ജോര്‍ജ് കുര്യന് ന്യൂനപക്ഷ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളിലും സഹമന്ത്രിമാരാണ്. എസ്. ജയശങ്കർ(വിദേശം), അശ്വിനി വൈഷ്ണവ്(റെയിൽവേ) എന്നിവരുടെ വകുപ്പുകളിലും മാറ്റമില്ല. ജെ.പി നഡ്ഡ-ആരോഗ്യം, ശിവരാജ് സിങ് ചൗഹാൻ-കൃഷി, മനോഹർലാൽ ഖട്ടാർ-ഊർജം, അശ്വിനി വൈഷ്ണവ്-റെയിൽവേ എന്നിങ്ങനെയാണു മറ്റു പ്രധാന വകുപ്പുകൾ.
വകുപ്പുകൾ ഇങ്ങനെ:
ആഭ്യന്തരം, സഹകരണം: അമിത് ഷാ
പ്രതിരോധം: രാജ്നാഥ് സിങ്
വിദേശം: എസ് ജയശങ്കർ
ധനകാര്യം, കോർപറേറ്റ്: നിർമല സീതാരാമൻ
ഗതാഗതം, ഹൈവേ: നിതിൻ ഗഡ്കരി
ആരോഗ്യ കുടുംബക്ഷേമം: ജെ.പി നഡ്ഡ
യുവജനം, കായികം, തൊഴിൽ: മൻസുഖ് മാണ്ഡവ്യ
ഭക്ഷ്യസംസ്കരണം, വ്യവസായം: ചിരാഗ് പാസ്വാൻ
കൃഷി, ഗ്രാമവികസനം: ശിവരാജ് സിങ് ചൗഹാൻ
വൈദ്യുതി, ഭവന, നഗരകാര്യം: മനോഹർ ലാൽ ഖട്ടാർ
ടൂറിസം, സാംസ്കാരികം: ഗജേന്ദ്ര സിങ് ഷെഖാവത്ത്
വാര്‍ത്താ വിനിമയം, റെയിൽവേ: അശ്വിനി വൈഷ്ണവ്
വ്യോമയാനം: കിഞ്ജരാപ്പു രാംമോഹൻ നായിഡു
മാനവവിഭവശേഷി വികസനം: ധർമേന്ദ്ര പ്രധാൻ
വനിതാ ശിശുവികസനം: അന്നപൂർണാദേവി
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം: ഭൂപേന്ദ്ര യാദവ്
ജൽശക്തി: സി.ആർ പാട്ടീൽ
പാർലമെൻ്ററി, ന്യൂനപക്ഷകാര്യം: കിരൺ റിജിജു
ഘനവ്യവസായം, സ്റ്റീൽ: എച്ച്.ഡി കുമാരസ്വാമി
ടെലികമ്മ്യൂണിക്കേഷൻ, വടക്കുകിഴക്കൻ മേഖല വികസനം: ജ്യോതിരാദിത്യ സിന്ധ്യ
ടെക്സ്റ്റൈൽ: ഗിരിരാജ് സിങ്
ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണം, ഊർജം: പ്രഹ്ലാദ് ജോഷി
പെട്രോളിയം, പ്രകൃതി വാതകം: ഹർദീപ് സിങ് പുരി
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍: ജിതൻ റാം മാഞ്ചി
പഞ്ചായത്ത് രാജ്, മത്സ്യബന്ധനം, മൃഗസംരക്ഷണം, ഡയറി: ലലൻ സിങ്
വാണിജ്യ വ്യവസായം: പിയൂഷ് ഗോയൽ
തുറമുഖ, ഷിപ്പിങ്, ജലപാത: സർബാനന്ദ സോനോവാൾ
സാമൂഹ്യനീതി, ശാക്തീകരണം: ഡോ. വീരേന്ദ്ര കുമാർ
ആദിവാസി: ജുവൽ ഒറാം
കൽക്കരി, ഖനി: ജി കിഷൻ റെഡ്ഡി