ന്യൂഡൽഹി : കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് തുറന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും . കാബിനറ്റ് മന്ത്രി സ്ഥാനമാണോ അതോ സഹമന്ത്രി സ്ഥാനമാണോ എന്നതിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മന്ത്രി പട്ടികയിൽ ഇടം പിടിക്കും.
ആർക്കൊക്കെ മന്ത്രിസ്ഥാനങ്ങൾ നൽകണമെന്നതിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കേരള ബിജെപിയുടെ അധ്യക്ഷനായ കെ സുരേന്ദ്രന് രാജ്യസഭാ സീറ്റ് നൽകും. സുരേന്ദ്രന്റെ കീഴിൽ വോട്ട് വിഹിതം വർദ്ധിപ്പിച്ചതിനുള്ള അംഗീകാരമാണ് ഇത്. സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവി ഒഴിയേണ്ടി വരില്ല എന്നാണു നിലവിലെ സൂചനകൾ. സുരേന്ദ്രന് രാജ്യസഭാ സീറ്റും സുരേഷ് ഗോപിക്കും രാജീവ് ചന്ദ്ര ശേഖറിനും മന്ത്രി സ്ഥാനവും ലഭിച്ചാൽ നിലവിൽ രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കിയ വി മുരളീധരന് ഇനിയൊരു ഊഴം ലഭിയ്ക്കാനിടയില്ല.