ന്യൂഡൽഹി : ബാലറ്റ് പേപ്പറിൽ മാർക്ക് ചെയ്തത് എന്തിനെന്ന ചോദ്യവുമായി സുപ്രീംകോടതി. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിലാണ് പ്രിസൈഡിങ് ഓഫീസർക്ക് കടുത്ത താക്കീത് നൽകുന്ന സമീപനം സുപ്രീംകോടതി എടുത്തത്. കേസ് നാളെ വീണ്ടും പരിഗണിക്കും.
തെരഞ്ഞെടുപ്പ് കേസിൽ സത്യസന്ധമായി മറുപടി നൽകിയില്ലെങ്കിൽ വിചാരണ ചെയ്യുമെന്ന് പ്രിസൈഡിങ് ഓഫീസറെ സുപ്രിംകോടതി താക്കീത് ചെയ്തു. ബാലറ്റ് പേപ്പറുകളിൽ എന്തിനാണ് മാർക്ക് ചെയ്തതെന്നും കോടതി ചോദിച്ചു. ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ബന്ധമില്ലാത്ത പ്രിസൈഡിങ് ഓഫീസറെ നിയമിക്കാൻ ഡെപ്യൂട്ടി കമ്മീഷണർക്ക് കോടതി നിർദേശം നൽകി. എന്നാൽ കൃത്രിമം കാണിച്ചിട്ടില്ലെന്ന് പ്രിസൈഡിങ് ഓഫീസർ കോടതിയെ അറിയിച്ചു. അന്തിമവാദത്തിനായി കേസ് നാളെ സുപ്രിംകോടതി പരിഗണിക്കും.