ന്യൂഡല്‍ഹി : വീര്‍സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് നിരുത്തരവാദ പ്രസ്താവന നടത്തരുതെന്ന് കോടതി മുന്നറിയിപ്പ് നല്കി. മേലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വീര്‍സവര്‍ക്കറെ പ്രശംസിച്ച് മുത്തശ്ശി ഇന്ദിരാഗാന്ധി കത്തയച്ചത് രാഹുല്‍ഗാന്ധിക്ക് അറിയുമോയെന്നും കോടതി ചോദിച്ചു. ‘വൈസ്രോയിയെ അഭിസംബോധന ചെയ്യുമ്പോള്‍ മഹാത്മാഗാന്ധി ‘നിങ്ങളുടെ വിശ്വസ്ത ദാസന്’ എന്നും ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയാമോ?. അപ്പോള്‍ ആരെങ്കിലും ഇനി മഹാത്മാഗാന്ധി ‘ബ്രിട്ടീഷുകാരുടെ സേവകന്’ എന്ന് പറയുമോയെന്ന് കോടതി ചോദിച്ചു.
സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ നിരുത്തരവാദ പ്രസ്താവനകള്‍ നടത്തുന്നത് അനുവദിക്കാനാകില്ല. അവര്‍ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നവരാണ്. അവരോടാണ് ഇത്തരത്തില്‍ പെരുമാറുന്നത്. സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം നിരുത്തരവാദപരമാണ്. നിങ്ങള്‍ എന്തിനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
മഹാരാഷ്ട്രയില്‍ സവര്‍ക്കര്‍ ‘ആരാധിക്കപ്പെടുന്ന’ ആളാണെന്നും ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് മന്മോഹന് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സവര്‍ക്കറെ ആരാധിക്കുന്ന അകോളയില്‍ പോയി എന്തിനായിരുന്നു ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും കോടതി രാഹുലിനോട് ചോദിച്ചു. സവര്‍ക്കറിനെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ രാഹുലിന് വിചാരണ കോടതി നല്കിയ സമന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല; അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നത് : മോഹൻ ഭാഗവത്
April 25, 2025പാക് വ്യോമ മേഖലയില്‍ പ്രവേശന വിലക്ക്; യുഎഇ- ഇന്ത്യ വിമാന സര്‍വീസുകള്‍ വൈകാന്‍ സാധ്യത
April 25, 2025ന്യൂഡല്‍ഹി : വീര്‍സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് നിരുത്തരവാദ പ്രസ്താവന നടത്തരുതെന്ന് കോടതി മുന്നറിയിപ്പ് നല്കി. മേലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വീര്‍സവര്‍ക്കറെ പ്രശംസിച്ച് മുത്തശ്ശി ഇന്ദിരാഗാന്ധി കത്തയച്ചത് രാഹുല്‍ഗാന്ധിക്ക് അറിയുമോയെന്നും കോടതി ചോദിച്ചു. ‘വൈസ്രോയിയെ അഭിസംബോധന ചെയ്യുമ്പോള്‍ മഹാത്മാഗാന്ധി ‘നിങ്ങളുടെ വിശ്വസ്ത ദാസന്’ എന്നും ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയാമോ?. അപ്പോള്‍ ആരെങ്കിലും ഇനി മഹാത്മാഗാന്ധി ‘ബ്രിട്ടീഷുകാരുടെ സേവകന്’ എന്ന് പറയുമോയെന്ന് കോടതി ചോദിച്ചു.
സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ നിരുത്തരവാദ പ്രസ്താവനകള്‍ നടത്തുന്നത് അനുവദിക്കാനാകില്ല. അവര്‍ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നവരാണ്. അവരോടാണ് ഇത്തരത്തില്‍ പെരുമാറുന്നത്. സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം നിരുത്തരവാദപരമാണ്. നിങ്ങള്‍ എന്തിനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
മഹാരാഷ്ട്രയില്‍ സവര്‍ക്കര്‍ ‘ആരാധിക്കപ്പെടുന്ന’ ആളാണെന്നും ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് മന്മോഹന് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സവര്‍ക്കറെ ആരാധിക്കുന്ന അകോളയില്‍ പോയി എന്തിനായിരുന്നു ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും കോടതി രാഹുലിനോട് ചോദിച്ചു. സവര്‍ക്കറിനെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ രാഹുലിന് വിചാരണ കോടതി നല്കിയ സമന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
Related posts
അരുണാചലില്‍ കനത്ത മഴ, മണ്ണിടിച്ചില്‍, പാറവീഴ്ച; മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി
Read more
ഇ ഡിക്ക് തിരിച്ചടി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും നോട്ടീസ് അയക്കാനകില്ലെന്ന് കോടതി
Read more
തൃശൂര്‍ പൂരം : മെയ് ആറിന് പ്രാദേശിക അവധി
Read more
സിപിഐ നൂറാം വാര്‍ഷിക പരിപാടിയിലേക്ക് കാനത്തിന്റെ കുടുംബത്തെ ക്ഷണിച്ചില്ല; അതൃപ്തി പരസ്യമാക്കി മകന്
Read more