ന്യൂഡല്‍ഹി : ന്യൂസ് ക്ലിക്ക് പോര്‍ട്ടലിനെതിരായ കേസില്‍ ഡല്‍ഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്. യുഎപിഎ ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ത, എച്ച് ആര് മേധാവി അമിത് ചക്രബര്‍ത്തി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ബി ആര് ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഈ മാസം 30 ന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചൈന അനുകൂല പ്രചാരണത്തിന് ന്യൂസ് ക്ലിക് പോര്‍ട്ടല്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ന്യൂസ്ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീര്‍ പുര്കയസ്തക്കും എച്ച് ആര് മേധാവി അമിത് ചക്രവര്‍ത്തിക്കുമെതിരെ യുഎപിഎ പ്രകാരം കേസെടുത്തത്. ഒക്ടോബര്‍ 3 നാണ് പുര്‍കയസ്തയെയും ചക്രവര്‍ത്തിയെയും ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്.