ന്യൂഡൽഹി : പ്ലസ്ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഷാജിക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവായി. വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സർക്കാരിന്റെ ഹർജി. ഷാജിക്കെതിരെ അന്വേഷണം നടത്താൻ അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ എംഎൽഎയായിരുന്ന കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. 2020 ലാണ് കേസ് രജിസ്റ്റർ ചെയ്തത്.