ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കും. കേസുകളിൽ വിശദമായി വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 237 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്. പൗരത്വം നൽകുന്നത് ചോദ്യം ചെയ്യാൻ ഹരജിക്കാർക്ക് അവകാശമില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു.മുസ്ലിംലീഗ്, ഡി.വൈ.എഫ്.ഐ, രമേശ് ചെന്നിത്തല, എസ്.ഡി.പി.ഐ തുടങ്ങിയവരാണ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. കോടതി എടുക്കുന്ന തീരുമാനം നിർണായകമായിരിക്കും. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു.
യുഎസിൽ സേവനം പുനരാരംഭിച്ച് ടിക് ടോക്ക്
Read more