ന്യൂഡൽഹി: പതിനായിരം കോടിയിലധികം രൂപ കടമെടുക്കാൻ അനുമതി തേടി കേരളം നൽകിയ ഹർജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച ഇടക്കാല ഉത്തരവിറക്കും. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്.
പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 21,000 കോടി രൂപയുടെ വായ്പപരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്.ഇതിനെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. പെൻഷൻ ഉൾപ്പടെ നൽകുന്നതിന് അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.