ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിന്റെ നിലവറയിലെ പൂജയ്ക്ക് സ്റ്റേ നല്‍കാതെ സുപ്രീംകോടതി. മുസ്ലീം വിഭാഗത്തത്തിന്റെ ഹര്‍ജിയില്‍ ഹിന്ദു വിഭാഗത്തിന് കോടതി നോട്ടീയച്ചു.മസ്ജിദിന്റെ തെക്കേ നിലവറയില്‍ ഹിന്ദുദേവതകളുടെ വിഗ്രഹങ്ങള്‍ ഉള്ള സ്ഥലത്താണ് പൂജ നടത്താന്‍ അലഹാബാദ് ഹൈക്കോടതി നേരത്തേ അനുമതി നല്‍കിയത്. ഇത് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിക്കുകയായിരുന്നു.
ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൂജ അനുവദിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്യണമെന്ന മുസ്ലീം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവില്‍ മസ്ജിദില്‍ നടക്കുന്ന പ്രാര്‍ഥനകളും നിലവറയില്‍ ഹിന്ദു വിഭാഗം നടത്തുന്ന പൂജകളും തുടരാമെന്ന് കോടതി നിര്‍ദേശിച്ചു. ജൂലൈയില്‍ കേസില്‍ അന്തിമവാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി.