ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടി നൽകിയ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി തയാറായില്ല. ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നില്‍ വിഷയം ഉന്നയിക്കാന്‍ ചീഫ് ജസ്റ്റീസ് അഭിഭാഷകനോട് നിർദേശിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ആണ് കേസിൽ കെജ്രിവാളിന് വേണ്ടി ഹാജരായത്. മനു അഭിഷേക് സിംഗ്വി ഹര്‍ജി പരാമര്‍ശിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റീസിന്റെ നിർദേശം. ഇതോടെ ജസ്റ്റീസ് സഞ്ജീവ് ഖന്ന, എം.എം.സുന്ദരേശ്, ബേലാ എം.ത്രിവേദി എന്നിവർ അടങ്ങുന്ന ബെഞ്ച് ഹർജി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ നിലവില്‍ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് മറ്റ് കേസുകളില്‍ വാദം കേള്‍ക്കുന്നതിനാല്‍ കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കാന്‍ വൈകുമെന്നാണ് വിവരം.
അതേസമയം, കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഡൽഹിയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. എഎപി പ്രതിഷേധത്തിന് നേതൃത്വം നൽകിയ രണ്ടു മന്ത്രിമാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയുമാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം, കെജ്രിവാളിന്റെ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അഡീഷനൽ ഡയറക്ടർ കപിൽ രാജാണ് ചോദ്യം ചെയ്യുന്നത്. ഇതിനുപിന്നാലെ രാവിലെതന്നെ വിചാരണക്കോടതിയിൽ ഹാജരാക്കും. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തതും കപിൽ രാജാണ്. ബിആർഎസ് നേതാവ് കെ.കവിതയ്ക്കൊപ്പം കെജ്രിവാളിനെ ചോദ്യം ചെയ്യും. അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധിത്തിന് ഒരുങ്ങുകയാണ് ആം ആദ്മി പാർട്ടി.