ന്യൂഡൽഹി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ചുള്ള ഹൈക്കോടതി വിധിയിൽ ചില പിഴവുണ്ടെന്ന് സുപ്രീംകോടതി.ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ജോസഫ് സ്കറിയയും നല്കിയ ഹര്‍ജികളില്‍ സുപ്രീംകോടതി പ്രിയ വർഗീസിന് നോട്ടീസ് അയച്ചു.
മറുപടി സത്യവാംഗ്മൂലം ഫയല്‍ ചെയ്യാന്‍ പ്രിയ വര്‍ഗീസിന് ആറ് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു.നിയമനത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും അന്തിമ തീരുമാനം വരുന്നത് വരെ പ്രിയ വർഗീസിന് തൽസ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു.ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, കെ.വി.വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് യുജിസിയുടെയും ജോസഫ് സ്കറിയയുടെയും ഹര്‍ജി പരിഗണിച്ചത്. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും പ്രിയയുടെ നിയമനമെന്ന് ബെഞ്ച് വ്യക്തമാക്കി.