ന്യൂഡല്‍ഹി: നിരോധനത്തിനെതിരേ പോപ്പുലര്‍ ഫ്രണ്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ ആദ്യം വാദം കേള്‍ക്കേണ്ടത് ഡല്‍ഹി ഹൈക്കോടതിയാണെന്ന് കോടതി വ്യക്തമാക്കി.
അതുകൊണ്ട് ആദ്യം ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് നിര്‍ദേശം നല്കി. ഇതിന് ശേഷം പരമോന്നത കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കികൊണ്ട് കോടതി ഹര്‍ജി തള്ളുകയായിരുന്നു.2022 സെപ്റ്റംബറിലാണ് പിഎഫ്ഐയേയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നടപടി യുഎപിഎ ട്രൈബ്യൂണല്‍ അംഗീകരിച്ചിരുന്നു.ഇതിനെതിരേ സംഘടനയുടെ നേതാക്കള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. യുഎപിഎ ട്രൈബ്യൂണലിന്റെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.