കോഴിക്കോട് : രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ വിമർശനമുന്നയിച്ച് സമസ്ത മുഖപത്രം. പ്രിയങ്ക ഗാന്ധി വിപ്പ് ലംഘിച്ച് പാർലമെന്റിൽ എത്താത്തത് കളങ്കമായെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്‍ പറയുന്നു
മുസ്ലിംകളുടെ ഭരണഘടനാവകാശങ്ങൾ ബിജെപി ബുൾഡോസർ ചെയ്യുമ്പോൾ പ്രിയങ്കാ ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യം എക്കാലത്തും മായാതെ നിൽക്കും. രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ബില്ലിൽ പ്രതിപക്ഷ നേതാവായി രാഹുല്‍ഗാന്ധി എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും ഉയർന്നു തന്നെ നിൽക്കുമെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നു.