കോട്ടയം : മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീറിന് മാപ്പില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശാസ്ത്രത്തേക്കാള്‍ വലുത് വിശ്വാസമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. ജെയ്ക്ക് സി.തോമസ് എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ സ്വീകരിച്ചത് സ്ഥാനാര്‍ഥി ആയതുകൊണ്ടാണ്. തെരഞ്ഞെടുപ്പിന്റെ കാര്യങ്ങള്‍ മാത്രമാണ് ജെയ്ക്കുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂരം എന്നതാണ് എന്‍എസ്എസിന്റെ നിലപാട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് സമയത്ത് ഭരണമാറ്റം വേണമെന്ന് പറഞ്ഞത് വ്യക്തിപരമാണ്. അതിനെ എന്‍എസ്എസ് നിലപാടായി തെറ്റിദ്ധരിച്ചു.