കൊല്ലം: അച്ചൻകോവിൽ വനത്തിൽ ട്രക്കിങ്ങിനിടെ കുടുങ്ങിയ വിദ്യാർഥികളെയും അധ്യാപകരെയും പുറത്തെത്തിച്ചു. 29 വിദ്യാർഥികളെയും 3 അധ്യാപകരെയുമാണ് രക്ഷപെടുത്തിയത്. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.
ക്ലാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് വിദ്യാർഥികളാണ് വനത്തിൽ കുടുങ്ങിയത്. മൂന്ന് ദിവസത്തെ അഡ്വഞ്ചർ ട്രിപ്പിനും ക്യാമ്പിങ്ങിനുമായി എത്തിയ സംഘം ഇന്നലെ വഴി തെറ്റി വനത്തിൽ കുടുങ്ങുകയായിരുന്നു. പത്ത് മണിക്കൂറിലധികമാണ് സംഘം വനത്തിൽ കുടുങ്ങിയത്. നിർജലീകരണം മാത്രമാണ് കുട്ടികൾക്ക് നിലവിലുള്ള ആരോഗ്യപ്രശ്നം. ഇവർക്ക് കോട്ടവാസലിൽ വെച്ച് തന്നെ ചികിത്സ ലഭ്യമാക്കി.