നായയുടെയോ മറ്റോ കടിയേറ്റ് ചോര പൊടിഞ്ഞാൽ ആന്റിറാബീസ് കുത്തിവയ്പിനോടൊപ്പം, ഹ്യൂമൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി നൽകണം. പേവിഷബാധയുള്ള മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു നക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ കുത്തിവയ്പുകൾ നൽകേണ്ടതില്ല. ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ സോപ്പ് ഉപയോഗിച്ചു 15 മിനിറ്റ് കഴുകിയാൽ മാത്രം മതിയാകും.
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്പ് വേണം. രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവയ്ക്ക് ആന്റിറാബീസ് കുത്തിവയ്പിനോടൊപ്പം, ഹ്യൂമൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിനും നൽകണം. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകുന്നത്.
കടിയേറ്റാൽ ചെയ്യേണ്ടത്: