കോഴിക്കോട്: കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധിയാണ്. തെരുവുനായ ശല്യം കണക്കിലെടുത്തു പഞ്ചായത്താണ് അവധി നല്‍കിയത്.ഞായറാഴ്ച വെെകുന്നേരം കൂത്താളിയില്‍ അഞ്ച് പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിര്‍ത്തിവെച്ചു.സംസ്ഥാനത്ത് പലയിടങ്ങളിലും തെരുവുനായ ആക്രമണം രൂക്ഷമാവുകയാണ്. കഴിഞ്ഞദിവസം തലസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നാല് വയസുകാരിക്ക് പരിക്കേറ്റിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ റോസ്ലിയ എന്ന കുട്ടിക്കാണ് നായയുടെ കടിയേറ്റത്. മുഖത്തും കഴുത്തിലും ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണിനുൾപ്പടെ കടിയേറ്റ കുട്ടിക്ക് അടിയന്തര ചികിത്സ നൽകി.