കാസര്‍കോട് : കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. നേത്രാവതി എക്സ്പ്രസ്സിനു നേരെ കാസർകോടിനും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.30നു കുമ്പള സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്. എസ് 2 കോച്ചിനു നേർക്കാണ് കല്ലേറുണ്ടായത്. കല്ലേറിൽ വാതിലിന്റെ ഗ്ലാസ് തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. മഗളൂരുവിൽ നിന്നു ആർപിഎഫ് ഉദ്യോഗസ്ഥരെത്തി. കുമ്പള പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.