തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റവന്യുമന്ത്രി കെ. രാജൻ. പുനരധിവാസത്തിനായി 2000 കോടിയിലേറെ രൂപ വേണമെന്നാണ് കണക്കാക്കുന്നത്. കേന്ദ്രത്തിന് നൽകാനുള്ള മെമ്മോറാണ്ടം തയ്യാറായിക്കഴിഞ്ഞു.താത്കാലിക പുനരധിവാസം ഈ മാസം 30ന് മുമ്പ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പിൽ നിന്ന് പോകുന്നവർക്കായി ഹെൽപ്പ് ഡസ്ക് ആരംഭിച്ചു. നമ്പർ: 04936 203450