തിരുവനന്തപുരം: സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീമിന് 30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്.
വൃക്ക മാറ്റിവയ്ക്കേണ്ടിവരുന്നവർക്ക് മൂന്നു ലക്ഷം രൂപ ലഭിക്കും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്പ്) ഉൾപ്പെടാത്ത മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എ.പി.എൽ/ബി.പി.എൽ വിഭാഗത്തിൽപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ആനുകൂല്യം ലഭിക്കുന്നുണ്ട്. നിലവിൽ 761 ആശുപത്രികളിൽ പദ്ധതിയിലൂടെ ചികിത്സ ലഭ്യമാണ്. സ്വകാര്യ മേഖലയിലെ 569 ആശുപത്രികളും ഇതിൽ ഉൾപ്പെടുന്നു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് നടത്തിപ്പ് ചുമതല.