തിരുവനന്തപുരം : തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് ചൂണ്ടുവിരലിലല്ല, മറിച്ച് ഇടതുകയ്യിലെ നടുവിരലിലാണ് മഷി പുരട്ടുന്നത്. ഇക്കാര്യമറിയിച്ചത് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനാണ്.
ഡിസംബര്‍ 10നാണ് തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു കാരണം നവംബര്‍ 13, 20 തീയതികളിൽ നടന്ന ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തിയവരുടെ ചൂണ്ടുവിരലിലെ മഷിയടയാളം മായാൻ സാധ്യതയില്ല എന്നതാണ്.
കേരളത്തിലെ 31 തദ്ദേശ സ്ഥാപന വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.