തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ ഇന്ന് ആരംഭിക്കും. ജൂണ്‍ നാലുവരെയാണ് പരീക്ഷ.
ഫലം ജൂണ്‍ അവസാന വാരമുണ്ടാകും. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 4,27,020 വിദ്യാര്‍ഥികളില്‍ 4,24, 583 പേരാണ് ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.
2,437 പേരാണ് പരാജയപ്പെട്ടത്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകും.