തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് അക്കാര്യം തെളിയിക്കുന്ന രേഖ ഉണ്ടെങ്കില്‍ പരീക്ഷാനുകൂല്യം നല്‍കുന്നതിന് പുതിയ സര്‍ട്ടിഫിക്കറ്റ് ചോദിക്കരുതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനാണ് ഉത്തരവ് നല്‍കിയത്.
ഭിന്നശേഷി അവകാശ നിയമം 58-ാം വകുപ്പ് അനുസരിച്ച് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റോ യുഡിഐഡി കാര്‍ഡോ ഉള്ള ശാരീരിക, മാനസിക, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കാണ് ഉത്തരവ് ബാധകമെന്ന് കമ്മീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍ അറിയിച്ചു.