കൊച്ചി : പാലക്കാട് ശ്രീനിവാസന് വധക്കേസില്‍ എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും. എന്‍ഐഎയ്ക്ക് കേസ് കൈമാറിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രതികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളൊന്നും ഇല്ല. എന്‍ഐഎ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നും പ്രതികള്‍ പറയുന്നു. അന്തിമ കുറ്റപത്രം നല്കിയ കേസ് എന്‍ഐഎ ഏറ്റെടുത്തത് നിയമവിരുദ്ധമാണ്. സെഷന്‍സ് കോടതിയിലെ ഫയലുകള്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റിയതും ചട്ടപ്രകാരമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16നാണ് ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസന് കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. 24 മണിക്കൂറിനുള്ളില്‍ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.