ന്യൂഡല്‍ഹി : ശ്രീകൃഷ്ണ ജന്മഭൂമി കേസില്‍ മഥുരയിലെ ഷാഹി ഈദ്ഗാഹില്‍ സര്‍വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതി അനുമതി. സര്‍വേക്കെതിരെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍വേയുടെ നടപടിക്രമങ്ങള്‍ ഈ മാസം 18 ന് തീരുമാനിക്കുമെന്ന് ഹര്‍ജി നല്കിയ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകന് വിഷ്ണു ശങ്കര്‍ ജെയിന് പറഞ്ഞു.
ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നായിരുന്നു ഹിന്ദു വിഭാഗം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതേക്കുറിച്ച് അറിയുന്നതിനായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നുമാണ് ഹിന്ദു വിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയുടേത് നല്ല വിധിയാണെന്നും, പരിശോധനയിലൂടെ സത്യം വെളിച്ചത്തു വരുമെന്നും ആയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം മുഖ്യ പുരോഹിതന് ആചാര്യ സത്യേന്ദ്ര ദാസ് പ്രതികരിച്ചു.