കോല്‍ക്കത്ത: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഉറച്ച് ബംഗാളി നടി ശ്രീരേഖ മിത്ര. അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജി വെക്കണോ എന്ന് താന്‍ പറയുന്നില്ല. എന്നാല്‍ മാപ്പ് പറയണമെന്ന് ശ്രീരേഖ പ്രതികരിച്ചു.
സംഭവിച്ചത് തെറ്റായിപ്പോയി എന്നെങ്കിലും പറയണം. ഇനി ആരോടും ഇത്തരത്തിൽ പെരുമാറരുത്. സ്വന്തം നിലയ്ക്ക് പരാതിയുമായി മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുണ്ട്. എന്തെങ്കിലും പിന്തുണ കേരളത്തില്‍നിന്ന് ലഭിച്ചാല്‍ നിയമപരമായ നടപടിയുമായി മുന്നോട്ട് പോകാന്‍ തയാറാണ്. ഓഡിഷനായി ആണ് ക്ഷണിച്ചതെന്ന രഞ്ജിത്തിന്റെ വാദവും ശ്രീരേഖ തള്ളി. ഓഡിഷന് വേണ്ടിയല്ല അഭിനയിക്കാന്‍ ആണ് തന്നെ ക്ഷണിച്ചത്. മാധ്യമങ്ങള്‍ തന്നോട് ചോദിച്ചതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.