കാസര്‍കോട്: കാസര്‍കോട് ബിജെപിയില്‍ ഭിന്നത. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആഹ്വാനം. വോട്ട് ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു രഹസ്യ യോഗം.
ജെപി നഗര്‍ കോളനിയിലാണ് യോഗം ചേര്‍ന്നത്. ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നിലുള്ളവരുമായി ബിജെപിയിലെ ചിലര്‍ സഹകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ബലിദാനികളെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈറ്റ് ഫോര്‍ ജസ്റ്റിസ് എന്ന പേരില്‍ വാട്സ്ആപ്പ് കൂട്ടായ്മയും ഉണ്ടാക്കിയിട്ടുണ്ട്.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more