ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്. ടോസ് നേടി അവര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യക്കായി ബി സായ് സുദര്ശന് ഏകദിനത്തില്‍ അരങ്ങേറും. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നന്ദ്രെ ബര്‍ഗറും അരങ്ങേറ്റം കുറിക്കും.
മലയാളി താരം സഞ്ജു സാംസണ് അന്തിമ ഇലവനില്‍ ഉണ്ട്. അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് സ്പിന്നര്‍മാര്‍. ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ എന്നിവരും ടീമിലുണ്ട്. ഇന്ത്യന്‍ ഇലവന്: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്ശന്, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, സഞ്ജു സാംസണ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.