തൃശൂര്‍: കൊരട്ടിയില്‍ അച്ഛന് വെട്ടിപ്പരിക്കേല്‍പ്പിച്ച മകനും മരിച്ചു. കൊരട്ടി സ്വദേശി അഭിനവ്(11) ആണ് മരിച്ചത്. കഴുത്തിന് വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് പുലർച്ചെയാണ് സംഭവം.
കൊരട്ടി സ്വദേശി ബിനു ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ രണ്ട് മക്കൾക്കും വെട്ടേറ്റു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അഭിനവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവരുടെ മകൾ അനുഗ്രഹ(എട്ട്) ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന് ശേഷം രക്ഷപെട്ട പ്രതി ബിനുവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് പിന്‍വശത്തുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.