തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി എൻഡിഎയിൽ ചേരാൻ ചര്‍ച്ച നടത്തിയതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയുടെ വെളിപ്പെടുത്തൽ. എൻഡിഎ സഹകരണം എന്ന രീതിയില്‍ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പ്രാദേശിക പാർട്ടി രൂപീകരിച്ചാണ് ചർച്ച നടന്നത്. ചർച്ച 3 മാസം മുൻപ് വരെ തുടർന്നു. ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് വേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അത്തരം ചർച്ചകൾ തുടരുമെന്നും നേരത്തെ കോൺഗ്രസുകാരനായിരുന്ന തനിക്ക് ഏത് സംസ്ഥാനത്തെ നേതാവുമായും ഫോണിൽ ബന്ധപെടാൻ കഴിയുമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേര്‍ത്തു.