തിരുവനന്തപുരം: മൂന്നു മാസത്തെ കുടിശികയിൽ നിന്ന് ഒരു മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ 874 കോടി രൂപ അനുവദിച്ചു. ജൂലൈ 14 മുതൽ പെൻഷൻ വിതരണം ആരംഭിക്കും.സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നതിനായി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതമാണ് പെൻഷൻ നൽകുന്നത്.