ന്യൂഡൽഹി: ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. അന്തിമവാദത്തിനായി 112ാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 34ാം തവണയാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.
മേയ് ഒന്ന്, രണ്ട് തീയതികളിലും പട്ടികയിലുണ്ടായിരുന്നെങ്കിലും മറ്റു ചില കേസുകളിൽ വാദം നീണ്ടുപോയതിനാൽ അന്തിമവാദം ആരംഭിച്ചില്ല. മേയ് 17ന് മദ്ധ്യവേനൽ അവധിക്കായി അടയ്ക്കുന്ന സുപ്രീംകോടതി, ജൂലായ് എട്ടിനാണ് വീണ്ടും തുറക്കുന്നത്. അതിനാൽ അന്തിമതീർപ്പ് വൈകിയേക്കാം. 2017 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ് ലാവലിൻ കേസ്.