ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ മൂന്നുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐ നല്കിയ അപ്പീല്‍ ആണ് മാറ്റിയത്.
സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിയത്. ചൊവ്വാഴ്ച, 36-ാമത് തവണയാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. ജസ്റ്റീസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു ആണ് ഹാജരായത്. കേസ് ഇനി നവംബര്‍ ആറിന് പരിഗണിക്കും.