ആലപ്പുഴ : ശ്രീനാരായണ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന് നയിച്ച ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു. ഡോ. എംഎന്‍ സോമന് ചെയര്‍മാനായും വെള്ളാപ്പള്ളി നടേശന് സെക്രട്ടറിയായും തുടരും.
തുഷാര്‍ വെള്ളാപ്പള്ളിയാണ് അസിസ്റ്റന്റ് സെക്രട്ടറി. ഡോ. ജി ജയദേവന് ആണ് ട്രഷറര്‍. തുടര്‍ച്ചയായ പത്താം തവണയാണ് വെള്ളാപ്പള്ളി നടേശന് എസ് എന്‍ ട്രസ്റ്റ് സെക്രട്ടറിയാകുന്നത്.
രണ്ടായിരത്തോളം എസ്എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. 1996-ലാണ് വെള്ളാപ്പള്ളി നടേശൻ എസ് എൻ ട്രസ്റ്റിലേക്ക് ആദ്യമായി മത്സരിക്കുന്നത്.
എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ : അജി എസ്.ആർ.എം., മോഹൻ ശങ്കർ, എൻ. രാജേന്ദ്രൻ, കെ. പത്മകുമാർ, എ. സോമരാജൻ, കെ.ആർ. ഗോപിനാഥ്, പി.എൻ. രവീന്ദ്രൻ, സന്തോഷ് അരയക്കണ്ടി, മേലാൻകോട് വി. സുധാകരൻ, ഡോ. എ.വി. ആനന്ദരാജ്, പി. സുന്ദരൻ, കെ. അശോകൻ പണിക്കർ, അഡ്വ. സംഗീതാ വിശ്വനാഥൻ, പ്രേമരാജ്, എ.ജി. തങ്കപ്പൻ, പി.എൻ. നടരാജൻ, പി.വി. ബിനേഷ് പ്ലാത്താനത്ത്.