കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂരിലെ വീട്ടില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. രാവിലെ പത്തരയ്ക്ക് പ്രതികളുമായി ഇവിടെയെത്തിയ അന്വേഷണസംഘം വൈകുന്നേരം മൂന്ന് വരെ തെളിവെടുപ്പ് നടത്തി.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം നടന്ന കാര്യങ്ങള്‍ അന്വേഷണസംഘം പുനരാവിഷ്കരിച്ചു. പ്രതികളുടെ വീട്ടില്‍നിന്ന് ചില നിര്‍ണായക ബാങ്ക് രേഖകളും ലഭിച്ചെന്ന് അന്വേഷണസംഘം അറിയിച്ചു.കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഫോറസിക് സംഘവും വീട്ടില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചു. ചാത്തന്നൂരിലെ തെളിവെടുപ്പിന് ശേഷം വ്യാജ നമ്പര്‍ പ്ലേറ്റ്് നിര്‍മ്മിച്ച പാരിപ്പള്ളിയിലേക്ക് പ്രതികളെ കൊണ്ടുപോയി.