റായ്പൂര്‍ : ഛത്തീസ് ഗഡില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കാറിനുള്ളില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഛത്തീസ് ഗഡിലെ ദുര്‍ഗ് ജില്ലയിലെ ഓം നഗര്‍ സ്വദേശിനിയായ ആറു വയസ്സുകാരിയെയാണ് ഞായറാഴ്ച മുതല്‍ കാണാതാകുന്നത്.
നവരാത്രിയോട് അനുബന്ധിച്ച് ബന്ധുവീട്ടില്‍ കന്യാപൂജയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു കുട്ടി. പിന്നീട് കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ാെപലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു കാറിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെടുക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവനായ സോമേഷ് യാദവ് ആണ് മുഖ്യപ്രതിയെന്ന് തെളിഞ്ഞുവെന്ന് ദുര്‍ഗ് എഎസ്പി സുഖനന്ദന് റാത്തോര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഡിഎന്‍എ പരിശോധന അടക്കം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. അതേസമയം, കുടുംബ വഴക്ക് അല്ല കുറ്റകൃത്യത്തിന് പിന്നിലെന്നും എഎസ്പി റാത്തോര്‍ പറഞ്ഞു.