ഹൈദരാബാദ് : തെലുങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് ഏഴ് തൊഴിലാളികൾ കുടുങ്ങി. ശ്രീശൈലം ഡാമിനു പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോർച്ച പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തുരങ്കത്തിന്റെ 14 കിലോമീറ്റർ ഉൾഭാഗത്താണ് അപകടമുണ്ടായത്. അപകടം നടക്കുന്പോൾ തുരങ്കത്തിനുള്ളിൽ 50 തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് വിവരം. 43 തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
രക്ഷാപ്രവർത്തനം നടന്നുവരികയാണ്. നാഗർകുർണൂൽ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുന്പാണ് തുറന്നത്.