തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ വ്യാജമദ്യം നിര്‍മിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേര് പിടിയില്‍. ഇരിങ്ങാലക്കുട സ്വദേശി ഡോക്ടര്‍ അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്, തൃശൂര്‍ സ്വദേശികളായ സിറിള്‍, പ്രജീഷ് കൊല്ലം സ്വദേശി മെല്വിന് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
ഇവരില്‍നിന്ന് 1200 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. പുറത്ത് നിന്ന് സ്പിരിറ്റ് എത്തിച്ച ശേഷം മദ്യം നിര്‍മിച്ച് നല്കുന്ന സംഘമാണ് അറസ്റ്റിലായത്. രണ്ട് മാസത്തിലധികമായി പെരിങ്ങോട്ടുകരയില്‍ മദ്യനിര്‍മാണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഡോ. അനൂപ് ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇയാള്‍ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.