മുംബൈ : മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍തീപിടിത്തത്തില്‍ ആറ് പേര് മരിച്ചു. ഛത്രപതി സംഭാജിനഗറിലെ ഫാക്ടറിയിൽ പുലർച്ചെ 2.15 ഓടെയാണ് തീപിടിത്തമുണ്ടായത്. അടച്ചിട്ട ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗനം.
പതിനഞ്ചോളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീനിയന്ത്രണ വിധേയമാക്കിയെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല.